Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr John Puthuva

Australia and Oceania

ഡോ. ​ജോ​ൺ പു​തു​വ​യു​ടെ "പോ​പ്പ് ലി​യോ XIV' പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

വ​ത്തി​ക്കാൻ സിറ്റി: റ​വ.​ഡോ. ജോ​ൺ പു​തു​വ ര​ചി​ച്ച "പോ​പ്പ് ലി​യോ XIV' എ​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം വ​ത്തി​ക്കാ​നി​ൽ ന​ട​ന്നു.

വ​ത്തി​ക്കാ​നി​ലെ അ​ഗു​സ്റ്റീ​നി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പൊ​ന്തി​ഫി​ക്ക​ൽ അ​ക്കാ​ദ​മി ഫോ​ർ ലൈ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് മോ​ൺ റെ​ൻ​സോ പെ​ഗ​റാ​റോ, വ​ത്തി​ക്കാ​നി​ലെ സ​മ​ഗ്ര മാ​നു​ഷി​ക വി​ക​സ​ന​ത്തി​നാ​യു​ള്ള വ​കു​പ്പ് മേ​ധാ​വി (Prefect of the Dicastery for Promoting Integral Human Development) കാ​ർ​ഡി​ന​ൽ മൈ​ക്കി​ൾ ചേ​ർ​ണി എസ്ജെക്ക് ​ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

പൊ​ന്തി​ഫി​ക്ക​ൽ അ​ക്കാ​ദ​മി ഫോ​ർ ലൈ​ഫ് ന​ട​ത്തി​യ ര​ണ്ടു ദി​വ​സ​ത്തെ ഇന്‍റ​ർ​നാ​ഷ​ണ​ൽ സെ​മി​നാ​റി​ൽ വ​ച്ചാ​യി​രു​ന്നു പ്ര​കാ​ശ​നം. ലോ​ക​ത്തിന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നുള്ള ക​ർ​ദി​നാ​ൾ​മാ​ർ, ബി​ഷ​പുമാ​ർ, വൈ​ദീ​ക​ർ, അ​ൽ​മാ​യ​ർ തു​ട​ങ്ങി നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

വ​ലി​യൊ​രു ച​ട​ങ്ങി​ൽ വ​ച്ച് ലെയോ മാ​ർപാ​പ്പ​യെ​ക്കു​റി​ച്ചു​ള്ള ത​ന്‍റെ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യാ​നും പു​സ്ത​കം മാ​ർ​പാ​പ്പ​യു​ടെ കെെയിൽ എ​ത്തി​ക്കാ​നും ക​ഴി​ഞ്ഞ​തി​ൽ വ​ലി​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഗ്ര​ന്ഥ​ക​ർ​ത്താ​വ് ഡോ. ​ജോ​ൺ പു​തു​വ പ​റ​ഞ്ഞു.

ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ, കാ​ർ​ലോ അ​ക്കു​ത്തി​സ്, കാരാ ലൂ​ച്ചേ, സി. റാ​ണി മ​രി​യ തു​ട​ങ്ങി നി​ര​വ​ധി വി​ശു​ദ്ധാ​ത്മാ​ക്ക​ളെ​ക്കു​റി​ച്ച് ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ള്ള ഡോ. ​പു​തു​വ​യു​ടെ പ​തി​നാ​റാ​മ​ത്തെ പു​സ്ത​ക​മാ​ണി​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ചു​ള്ളി സ്വ​ദേ​ശി​യാ​ണ് ഡോ. പു​തു​വ, ഓ​സ്ട്രേ​ലി​യ​യി​ലെ ഡാ​ർ​വി​ൻ സെന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​ന്നു.

Latest News

Corehub Up